അഭിമാനതാരത്തിന്; കെ.പി ഗ്രൂപ്പിൻ്റെ ക്യാഷ് അവാർഡും ഉപഹാരവും കൈമാറി

അഭിമാനതാരത്തിന്; കെ.പി ഗ്രൂപ്പിൻ്റെ ക്യാഷ് അവാർഡും ഉപഹാരവും കൈമാറി
Aug 17, 2022 10:47 PM | By Adithya V K

 കോഴിക്കോട്: ജിസിസി രാജ്യങ്ങളിലെ പ്രമുഖ വ്യാപാര കമ്പനിയായ കെ.പി ഗ്രൂപ്പ് ഓഫ് കമ്പനീസ് കോമൺഗെയിംസ് വെള്ളി മെഡൽ ജേതാവ് അബ്ദുള്ള അബൂബക്കറിന് ക്യാഷ് അവാർഡും ഉപഹാരവും കൈമാറി.

ജന്മനാട്ടിൽ പൗരാവലി നൽകിയ സ്വീകരണത്തിൽ കമ്പനി മാനേജിംഗ് ഡയറക്ടർ കെ.പി മുഹമ്മദ് നേരിട്ടെത്തിയാണ് ഉപഹാരങ്ങൾ കൈമാറിയത്.

"എൻ്റെ അടുത്ത ലക്ഷ്യം ഏഷ്യൻ ഗെയിംസ് മെഡലും പിന്നെ ഒളിബിക്സ്സുമാണ്, സ്പോട്സിൽ താല്പര്യം കാണിക്കുന്ന കുട്ടികളെ നിരുൽസാഹപ്പെടുത്തരുത്,നമുക്ക് രാജ്യത്തിന് വേണ്ടി കളിക്കാമെന്നും അബ്ദുള്ള അബൂബക്കർ വിദ്യാർത്ഥികളോടായി പറഞ്ഞു.


കോമൺവെൽത്ത് ഗെയിംസിൽ ട്രിപ്പിൾ ജമ്പിൽ വെള്ളി മെഡൽ നേടി ചരിത്രനേട്ടം കൈവരിച്ച് നാടിൻ്റെ അഭിമാനമായി മാറിയ കായിക താരം അബ്ദുല്ല അബൂബക്കറിന് ജന്മനാടിൻ്റെ ഉജ്ജ്വല വരവേൽപ്പിന് നന്ദി പറഞ്ഞ് ജാതിയേരിയിൽ സംസാരിക്കുകയായിരുന്നു അബ്ദുള്ള.

ജന്മനാട്ടിൽ നൽകിയ സ്വീകരണ സമ്മേളനം ഇ കെ വിജയൻ എം എൽ എ. ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് കെ പി വനജ അധ്യക്ഷയായി.

വടകര തഹസിൽദാർ പ്രസീൽ, ബി എസ് എഫ് കമെൻ്റൻ്റ് പ്രകാർ ത്രിവേദി, കെ.പി ഗ്രൂപ്പ് മാനേജിംഗ് ഡയരക്ടർ കെ.പി മുഹമ്മദ്, തുടങ്ങി നിരവധി പേർ ഉപഹാരങ്ങൾ നൽകി. ചെക്യാട് പഞ്ചായത്ത് പ്രസിഡൻ്റ് നസീമ കൊട്ടാരത്തിൽ സ്വാഗതം പറഞ്ഞു.

ബുധനാഴ്ച ഉച്ചയ്ക്ക് മൂന്ന് മണിയോടെ നാദാപുരം കക്കംവെള്ളിയിൽ എത്തിയ അബ്ദുല്ല അബൂബക്കറിനെയും കോച്ച് ഹരികൃഷ്ണനെയും ഇ കെ വിജയൻ എം എൽ എയും ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് കെ പി വനജ, പഞ്ചായത്ത് പ്രസിഡൻ്റ് നസീമ കൊട്ടാരം എന്നിവർ ചേർന്ന് മാലയിട്ട് സ്വീകരിച്ചു.

ഉപ്പ അബൂബക്കറും ഉമ്മ സാറയും അബ്ദുള്ളയ്‌ക്കൊപ്പം തുറന്ന വാഹനത്തിൽ കൂടെ ഉണ്ടായിരുന്നു. ബേന്റ് മേളങ്ങളുടെയും ഘോഷയാത്രയോടെയും നിരവധി വാഹനങ്ങളുടെ അകമ്പടിയോടെയും യുവ കായിക താരത്തെ നാട് വരവേറ്റു.


നാദാപുരം ടൗണിൽ, ഗവ. യു പി സ്കൂൾ വിദ്യാർത്ഥികളും അധ്യാപകരും പഞ്ചായത്ത് അംഗങ്ങളും, വ്യാപാരികളും പുഷ്പങ്ങൾ വിതറി സ്വീകരിച്ചു. പഞ്ചായത്ത് പ്രസിഡന്റ് വിവി മുഹമ്മദലി ഹാരാർപ്പണം നടത്തി.

തൂണേരി പഞ്ചായത്ത് അതിർത്തിയിൽ പേരോട് ഉജ്വല സ്വീകരണം ഏറ്റുവാങ്ങി. പഞ്ചായത്ത് പ്രസിഡൻ്റ് പി ഷാഹിന ഹാരാർപ്പണം നടത്തി. പാറക്കടവ് വൻ ജനാവലിയാണ് സ്വീകരണത്തിനെത്തിയത്.ചെക്യാട് വളയത്തും ജനസാഗരമായി. വളയം പഞ്ചായത്ത് പ്രസിഡൻ്റ് കെ പി പ്രദീഷ് മാലയിട്ട് സ്വീകരിച്ചു.

For the proud star; KP Group's cash award and gift were handed over

Next TV

Related Stories
യുഎഇയിലെ ബിരുദധാരികളില്‍ 70 ശതമാനവും സ്ത്രീകള്‍,നിങ്ങള്‍ രാജ്യത്തിന്റെ ആത്മാവെന്ന് ശൈഖ് മുഹമ്മദ്

Aug 27, 2022 09:54 PM

യുഎഇയിലെ ബിരുദധാരികളില്‍ 70 ശതമാനവും സ്ത്രീകള്‍,നിങ്ങള്‍ രാജ്യത്തിന്റെ ആത്മാവെന്ന് ശൈഖ് മുഹമ്മദ്

എമിറാത്തി വനിതാ ദിനത്തിന് മുന്നോടിയായി രാജ്യത്തെ സ്ത്രീകളുടെ നേട്ടങ്ങളെ പ്രശംസിച്ച് യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ...

Read More >>
ബഹ്റൈനില്‍ ഇന്ന് മുതല്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍ പ്രാബല്യത്തില്‍

Dec 19, 2021 12:33 PM

ബഹ്റൈനില്‍ ഇന്ന് മുതല്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍ പ്രാബല്യത്തില്‍

പല രാജ്യങ്ങളിലും കൊവിഡ് വൈറസിന്റെ ഒമിക്രോണ്‍ വകഭേദം വ്യാപിക്കുന്ന പശ്ചാത്തലത്തില്‍ ബഹറൈനില്‍ ഇന്ന്...

Read More >>
വിശ്രമവും അവധിയും നൽകിയില്ലെങ്കിൽ ശിക്ഷയെന്ത്? സൗദിയിലെ നിയമ ലംഘനങ്ങളുടെ പുതിയ പട്ടിക ഇങ്ങനെ

Dec 19, 2021 11:53 AM

വിശ്രമവും അവധിയും നൽകിയില്ലെങ്കിൽ ശിക്ഷയെന്ത്? സൗദിയിലെ നിയമ ലംഘനങ്ങളുടെ പുതിയ പട്ടിക ഇങ്ങനെ

പുതിയ നിയമം അനുസരിച്ച്, പത്തോ അതിൽ കുറവോ തൊഴിലാളികൾ ഉള്ള സ്ഥാപനങ്ങൾ, 11 മുതൽ 50 വരെ തൊഴിലാളികൾക്കുള്ള സ്ഥാപനങ്ങൾ, അൻപത്തൊന്നോ അതിൽ കൂടുതലോ...

Read More >>
മലയാളികളടക്കമുള്ള പ്രവാസികളിൽ ഹൃദ്രോഗ ബാധ കൂടുന്നു;  സൂചനകൾ ഇതാ

Dec 19, 2021 11:38 AM

മലയാളികളടക്കമുള്ള പ്രവാസികളിൽ ഹൃദ്രോഗ ബാധ കൂടുന്നു; സൂചനകൾ ഇതാ

മലയാളികളടക്കമുള്ള പ്രവാസികളിൽ ഹൃദ്രോഗ ബാധിതരുടെ എണ്ണം കൂടുന്നു. സമീപകാല മരണങ്ങളിൽ ചെറുപ്പക്കാരുടെ എണ്ണം കൂടുന്നതായാണ് റിപ്പോർട്ട്....

Read More >>
അനധികൃത മോഡിഫിക്കേഷന്‍; ഷാര്‍ജയില്‍ ഒരാഴ്‍ചയ്‍ക്കിടെ 609 വാഹനങ്ങള്‍ പിടിച്ചെടുത്തു

Dec 17, 2021 12:08 PM

അനധികൃത മോഡിഫിക്കേഷന്‍; ഷാര്‍ജയില്‍ ഒരാഴ്‍ചയ്‍ക്കിടെ 609 വാഹനങ്ങള്‍ പിടിച്ചെടുത്തു

അസ്വാഭാവിക ശബ്‍ദം പുറപ്പെടുവിച്ച് റെസിഡന്‍ഷ്യല്‍ ഏരിയകളിലും മറ്റും നിരത്തുകളിലൂടെ കുതിച്ചുപാഞ്ഞിരുന്ന 609 വാഹനങ്ങള്‍ ഒരാഴ്‍ചയ്‍ക്കിടെ...

Read More >>
‘കോവിഡ് റിസ്ക്’ രാജ്യങ്ങൾ സന്ദർശിച്ചവർ സൗദിയിലേക്ക് കടന്നാൽ അഞ്ചു ലക്ഷം റിയാൽ പിഴ

Dec 16, 2021 02:38 PM

‘കോവിഡ് റിസ്ക്’ രാജ്യങ്ങൾ സന്ദർശിച്ചവർ സൗദിയിലേക്ക് കടന്നാൽ അഞ്ചു ലക്ഷം റിയാൽ പിഴ

‘കോവിഡ് റിസ്ക്’ രാജ്യങ്ങൾ സന്ദർശിച്ചവർ സൗദിയിലേക്ക് കടന്നാൽ അഞ്ചു ലക്ഷം റിയാൽ...

Read More >>
Top Stories