യുഎഇയിലെ വാരാന്ത്യ അവധി മാറ്റം; സ്‍കൂളുടെ പ്രവൃത്തി ദിനങ്ങളില്‍ മാറ്റം വരുന്നത് ഇങ്ങനെ

യുഎഇയിലെ വാരാന്ത്യ അവധി മാറ്റം; സ്‍കൂളുടെ പ്രവൃത്തി ദിനങ്ങളില്‍ മാറ്റം വരുന്നത് ഇങ്ങനെ
Dec 7, 2021 05:28 PM | By Kavya N

അബുദാബി: യുഎഇയിലെ (UAE) സര്‍ക്കാര്‍ സ്ഥാപനങ്ങളുടെ (Government sector) വാരാന്ത്യ അവധി (weekend holidays) ശനി, ഞായര്‍ ദിവസങ്ങളിലേക്ക് മാറുന്ന സാഹചര്യത്തില്‍ രാജ്യത്തെ സ്‍കൂളുകളും സര്‍വകലാശാലകളും (Schools and Universities) പുതിയ രീതി പിന്തുടരുമെന്ന് റിപ്പോര്‍ട്ട്.

അങ്ങനെയെങ്കില്‍ സ്‍കൂളുകളിലെയും കോളേജുകളിലെയും വിദ്യാര്‍ത്ഥികള്‍ക്ക് വെള്ളിയാഴ്‍ച ഉച്ചയ്‍ക്ക് (Friday afternoon) ശേഷവും ശനി, ഞായര്‍ ദിവസങ്ങളിലുമായിരിക്കും അവധി. 2022 ജനുവരി ഒന്ന് മുതലാണ് സര്‍ക്കാര്‍ സ്ഥാപനങ്ങളുടെ പുതിയ വാരാന്ത്യ അവധി ദിനങ്ങള്‍ പ്രാബല്യത്തില്‍ വരുന്നത്. സ്‍കൂളുകളുടെയും കോളേജുകളുടെയും അവധി സംബന്ധിച്ച് ഉടനെ തന്നെ യുഎഇ വിദ്യാഭ്യാസ മന്ത്രാലയം പ്രത്യേക അറിയിപ്പ് പുറപ്പെടുവിക്കും.

ആഴ്‍ചയില്‍ അഞ്ച് ദിവസത്തെ പ്രവൃത്തി ദിനങ്ങള്‍ക്ക് പകരം നാലര ദിവസത്തെ പ്രവൃത്തി ദിനങ്ങളും വെള്ളിയാഴ്‍ച ഉച്ചയ്‍ക്ക് ശേഷവും ശനി, ഞായര്‍ ദിവസങ്ങളിലും അവധിയും പ്രഖ്യാപിച്ചുകൊണ്ട് ചൊവ്വാഴ്‍ചയാണ് അധികൃതര്‍ അറിയിപ്പ് പുറപ്പെടുവിച്ചത്. ഫെഡറല്‍ സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്ക് പുറമെ അബുദാബി, ദുബൈ എന്നിവിടങ്ങളിലെ സര്‍ക്കാര്‍ ഓഫീസുകളും പുതിയ രീതിയിലേക്ക് മാറും.

Weekend vacation change in UAE; This is how school working days change

Next TV

Related Stories
#NEET | ഒമാനിലെ നീറ്റ് പരീക്ഷ; 300ലധികം വിദ്യാർഥികൾ പരീക്ഷ എഴുതി

May 6, 2024 07:18 AM

#NEET | ഒമാനിലെ നീറ്റ് പരീക്ഷ; 300ലധികം വിദ്യാർഥികൾ പരീക്ഷ എഴുതി

ഈ വർഷത്തിന്റെ തുടക്കത്തിൽ നീറ്റ് പരീക്ഷക്കുള്ള കേന്ദ്രം പ്രഖ്യാപിച്ചപ്പോൾ ഒമാനടക്കമുള്ള പല ഗൾഫ് രാജ്യങ്ങളും...

Read More >>
#maspiravimeeting |മാ​സ​പ്പി​റ​വി: ഇ​ന്ന് വൈകീ​ട്ട് യോ​ഗം

Apr 8, 2024 09:12 AM

#maspiravimeeting |മാ​സ​പ്പി​റ​വി: ഇ​ന്ന് വൈകീ​ട്ട് യോ​ഗം

തി​ങ്ക​ളാ​ഴ്ച വൈ​കീ​ട്ട് യോ​ഗം ചേ​രു​മെ​ന്ന് സു​പ്രീം കൗ​ൺ​സി​ൽ ഫോ​ർ ഇ​സ്‍ലാ​മി​ക് അ​ഫ​യേ​ഴ്‌​സ് (എ​സ്‌.​സി.​ഐ.​എ)...

Read More >>
#Hajj | 2024ലെ ഹജ്ജ് സീസണിന് ഒദ്യോ​ഗികമായി തുടക്കം കുറിച്ചതായി സൗദി ഹജ്ജ്, ഉംറ മന്ത്രി

Jan 14, 2024 01:04 PM

#Hajj | 2024ലെ ഹജ്ജ് സീസണിന് ഒദ്യോ​ഗികമായി തുടക്കം കുറിച്ചതായി സൗദി ഹജ്ജ്, ഉംറ മന്ത്രി

ഇന്ത്യയിൽ നിന്ന് 1,75000 തീർഥാടകരാണ് ഇത്തവണ ഹജ്ജിനായി...

Read More >>
Top Stories