ദോഹ മെട്രോയുടെ ആദ്യ പാത ഇന്ന് തുറക്കും… മെട്രോ ടിക്കറ്റ് കാര്‍ഡുകളെ സംബന്ധിച്ചു അറിഞ്ഞിരിക്കേണ്ട കാര്യങ്ങള്‍

ദോഹ: ദോഹ മെട്രോയുടെ തെക്ക് റെഡ് പാത (റെഡ് ലൈന്‍ സൗത്ത്) ഇന്നു പൊതുജനത്തിന് തുറന്നുകൊടുക്കുന്നു. ദോഹ മെട്രോയുടെ ആദ്യഘട്ടമാണ് മേയ് എട്ടിന് പ്രവര്‍ത്തനമാരംഭിക്കുന്നത്. ഞായറാഴ്ച മുതല്‍ വ്യാഴാഴ്ച വരെ രാവിലെ എട്ടുമുതല്‍ രാത്രി 11 വരെയാണ് ഈ പാതയില്‍ മെട്രോ സര്‍വീസ് ഉണ്ടാവുക. അല്‍ ഖസര്‍ മുതല്‍ അല്‍ വക്റ വരെ നീളുന്നതാണ് റെഡ് ലൈന്‍ സൗത്ത്. ആകെയുള്ള 18 റെഡ് ലൈന്‍ സ്റ്റേഷനുകളിലെ 13 സ്റ്റേഷനുകളാണ് ആദ്യഘട്ട പ്രവര്‍ത്തനങ്ങളില്‍ ഉള്‍പ്പെടുന്നത്.

അല്‍ ഖസര്‍, ഡിഇസിസി, ക്യുഐസി വെസ്റ്റ് ബേ, കോര്‍ണിഷ്, അല്‍ബിദ (ഇന്റര്‍ചേഞ്ച് സ്റ്റേഷന്‍), മുശൈരിബ് (ഇന്റര്‍ചേഞ്ച് സ്റ്റേഷന്‍), ദോഹ ജദീദ്, ഉമ്മു ഗുവൈലിന, മതാര്‍ ഖദീം, ഉഖ്ബ ഇബ്ന്‍ നഫീ, ഫ്രീ സോണ്‍, റാസ് ബു ഫൊന്റാസ്, അല്‍ വഖ്റ എന്നിവയാണ് ഈ സ്റ്റേഷനുകള്‍. മെട്രോ സ്റ്റേഷനുകളിലേക്ക് മുവാസലാത്ത് സൗജന്യ ബസ് സര്‍വീസും പ്രത്യേക നിരക്കില്‍ ടാക്സി സര്‍വീസും ഏര്‍പ്പെടുത്തിയിട്ടുണ്ട്. ടിക്കറ്റ് വിവരങ്ങള്‍ക്കും മറ്റും ദോഹ മെട്രോയുടെ വെബ്സൈറ്റ് (qr.com.qa) സന്ദര്‍ശിക്കുക.

ദോഹ മെട്രോ : മെട്രോ ടിക്കറ്റ് കാര്‍ഡുകളെ സംബന്ധിച്ചു അറിഞ്ഞിരിക്കേണ്ട കാര്യങ്ങള്‍

1. മെട്രോയില്‍ യാത്രചെയ്യാന്‍ നിങ്ങള്‍ക്ക് ഒരു യാത്രാ കാര്‍ഡ് വാങ്ങേണ്ടിവരും. ദോഹ മെട്രോ മൂന്ന് വിത്യസ്തമായ ട്രാവല്‍ കാര്‍ഡുകളാണ് യാത്രക്കാര്‍ക്കായി നല്‍കുന്നത്. ലിമിറ്റഡ് ട്രാവല്‍ കാര്‍ഡ് , സ്റ്റാന്‍ഡേര്‍ഡ് ട്രാവല്‍ കാര്‍ഡ്, ഗോള്‍ഡ് ട്രാവല്‍ കാര്‍ഡ് എന്നിങ്ങനെയാണ് തരം തിരിച്ചിരിക്കുന്നത്.

2. സാധാരണ ക്ലാസില്‍ ഒരു യാത്രയ്ക്ക് 2 ഖത്തര്‍ റിയാലും ഒരു ദിവസത്തെ യാത്രയ്ക്ക് 6 റിയാലും ആണ് ഈടാക്കുന്നത്. പ്രായപൂര്‍ത്തിയാവരുടെയും കുട്ടികളുടെ നിരക്കുകളും ഒരുപോലെയാണ്. ഗോള്‍ഡ് ട്രാവല്‍ കാര്‍ഡ് ഉപയോഗിച്ചുള്ള യാത്ര വളരെ ചിലവേറിയതാണ് ഒരു യാത്രയ്ക്ക് 6 റിയാലും ഒരു ദിവസത്തെ യാത്രയ്ക്ക് 30 റിയാലും ആണ് ഈടാക്കുന്നത്.

3. ലിമിറ്റഡ് യൂസ് ട്രാവല്‍ കാര്‍ഡ്: ഒരു തവണ യാത്ര ചെയ്യുന്നതിനോ ഒരു ദിവസത്തേയ്ക്കോ യാത്ര നടത്തുന്നതിനാണ് ലിമിറ്റഡ് യൂസ് ട്രാവല്‍ കാര്‍ഡ് നല്‍കുന്നത്. നിങ്ങളുടെ യാത്രയുടെ രീതി അനുസരിച്ചാണ് നിരക്ക്. എല്ലാ ദോഹ മെട്രോ സ്റ്റേഷനുകളിലും ട്രാവല്‍ വെന്‍ഡിങ് മെഷീനുകളില്‍ നിന്ന് ഈ കാര്‍ഡ് നമ്മുക്ക് എടുക്കാം. ഇവ ഉപയോഗിച്ചു സ്റ്റാന്‍ഡേര്‍ഡ് ക്ലാസ് (കുടുംബത്തിനൊപ്പം), ഗോള്‍ഡ്ക്ലബ് എന്നി വിഭാഗങ്ങളില്‍ യാത്ര നടത്തം.

4. സ്റ്റാന്‍ഡേര്‍ഡ് ട്രാവല്‍ കാര്‍ഡ്: വീണ്ടും ഉപയോഗിക്കാന്‍ കഴിയുന്ന തരത്തില്‍ 10 റിയാല്‍ ചിലവുള്ള കാര്‍ഡാണിത്. നിങ്ങള്‍ യാത്ര ചെയ്യാന്‍ കാര്‍ഡ് ഉപയോഗിക്കുന്നതിന് മുമ്ബ് ട്രാവല്‍ ക്രെഡിറ്റ് നിങ്ങളുടെ കാര്‍ഡില്‍ ചേര്‍ക്കണം. ഈ കാര്‍ഡ് വാങ്ങുബോള്‍ തന്നെ ടോപ് അപ്പ് ചെയ്യാന്‍ കഴിയും അല്ലെങ്കില്‍ യാത്രാ കാര്‍ഡ് വെന്‍ഡിങ് മെഷീന്‍ ഉപയോഗിച്ചും ഇത് ചെയ്യാന്‍ കഴിയും. ഈ ടിക്കറ്റ് കാര്‍ഡുകള്‍ അല്‍മീറ സൂപ്പര്‍ മാര്‍ക്കറ്റുകളില്‍ ലഭ്യമാണ് .

5. ഗോള്‍ഡ് ട്രാവല്‍ കാര്‍ഡ്: 100 റിയാല്‍ നിരക്കില്‍ ദോഹ മെട്രോ സ്റ്റേഷനുകളില്‍ ഗോള്‍ഡ് ക്ലബ്ബ് ഓഫിസുകളില്‍ നിന്ന് ഗോള്‍ഡ് ട്രാവല്‍ കാര്‍ഡ് ലഭിക്കു. ഈ കാര്‍ഡ് ഉപയോഗിച്ചു ഗോള്‍ഡ് ക്ലബ്ബില്‍ യാത്ര ചെയ്യാം. നിങ്ങള്‍ യാത്ര ചെയ്യാന്‍ കാര്‍ഡ് ഉപയോഗിക്കുന്നതിന് മുമ്ബ് ട്രാവല്‍ ക്രെഡിറ്റ് നിങ്ങളുടെ കാര്‍ഡില്‍ ചേര്‍ക്കണം. ഈ കാര്‍ഡ് വാങ്ങുബോള്‍ തന്നെ ടോപ് അപ്പ് ചെയ്യാന്‍ കഴിയും അല്ലെങ്കില്‍ യാത്രാ കാര്‍ഡ് വെന്‍ഡിങ് മെഷീന്‍ ഉപയോഗിച്ചും ഇത് ചെയ്യാന്‍ കഴിയും.

6. 5 വയസിനും അതിനുമുകളിലും പ്രായമുള്ളവര്‍ക്ക് ദോഹ മെട്രോയില്‍ യാത്ര ചെയ്യാന്‍ ട്രാവല്‍ കാര്‍ഡ് ആവശ്യമുണ്ട്. 4 വയസ്സിന് താഴെയുള്ള കുട്ടികള്‍ക്ക് യാത്രാ കാര്‍ഡ് ആവശ്യമില്ല. 9 വയസ്സോ അതിനു മുകളിലോ ഉള്ളവര്‍ക്ക് മാത്രമേ മെട്രോയില്‍ മുതിര്‍ന്നവര്‍ കൂടെയില്ലാതെ യാത്ര ചെയ്യാനാവൂ.

7. ഒരു യാത്രാ കാര്‍ഡ് വീണ്ടും ഉപയോഗിക്കാന്‍ കഴിയും. അഞ്ചു വര്‍ഷം വരെ ഉപയോഗിക്കാമെന്നും അതിനാല്‍ ഉപയോഗ ശേഷം നശിപ്പിക്കരുതെന്നും അധികൃതര്‍ അറിയിച്ചു

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ജിസിസിയുടെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ജിസിസി ടീം

Leave a Reply

Your email address will not be published. Required fields are marked *