ഫെഡറൽ അതോറിറ്റി ഫോർ ഐഡന്റിറ്റി ആൻഡ് സിറ്റിസൻഷിപ് ഓഫിസ് ഖിസൈസ് അൽനഹ്ദ സെന്ററിലേക്കു മാറ്റി

ദുബായ്  :  മുഹൈസിന 2ലെ (സോനാപൂർ) ഫെഡറൽ അതോറിറ്റി ഫോർ ഐഡന്റിറ്റി ആൻഡ് സിറ്റിസൻഷിപ് ഓഫിസ് ഖിസൈസ് അൽനഹ്ദ സെന്ററിലേക്കു മാറ്റി.

തിരിച്ചറിയൽ കാർഡ് (എമിറേറ്റ്സ് ഐഡി) എടുക്കുന്നതിന്റെ ഭാഗമായി വിരലടയാളം രേഖപ്പെടുത്താൻ ഈ കേന്ദ്രങ്ങളിലാണ് എത്തേണ്ടത്.

കേന്ദ്രം മാറിയതറിയാതെ ഒട്ടേറെ പേരാണ് മുഹൈസിന രണ്ടില‍െത്തി മടങ്ങുന്നത്.

മാർച്ച് 14 മുതൽ അൽനഹ്ദ സെന്ററിലേക്കു കേന്ദ്രം മാറ്റിയതായി ഇവിടെ പതിച്ച സ്റ്റിക്കറിൽ നിന്നാണു പലരും അറിയുന്നത്.

വാഹന സൗകര്യം ഇല്ലാതെ ടാക്സിയിലും മറ്റും എത്തുന്നവർക്ക് വീണ്ടും ഖിസൈസിലേക്കു പോകുമ്പോൾ വൻ തുക ചെലവു വരും.

കോവിഡ് പശ്ചാത്തലത്തിൽ പരിചയമില്ലാത്തവരെ മറ്റു സ്വകാര്യ വാഹനങ്ങളിൽ കയറ്റാനും പലരും മടിക്കുന്നു.

സാധാരണ തൊഴിലാളികളെയാണ് ഇത് ബാധിക്കുന്നത്.

ഞായർ മുതൽ വ്യാഴം വരെ രാവിലെ 7 മുതൽ വൈകിട്ട് 5 വരെയാണ് പുതിയ കേന്ദ്രത്തിന്റെ പ്രവൃത്തി സമയം.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ജിസിസിയുടെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ജിസിസി ടീം

Leave a Reply

Your email address will not be published. Required fields are marked *