കുവൈറ്റ്‌ പി. സി എഫ് ദേശീയ ദിനത്തോടനുബന്ധിച്ച് രക്തദാന പരിപാടി ജേക്കബ് ചണ്ണപ്പേട്ട ഉദ്ഘാടനം ചെയ്തു

കുവൈത്ത് സിറ്റി: കുവൈറ്റ് ദേശീയ ദിനത്തോടനുബന്ധിച്ച് ജാബ്രിയ ബ്ലഡ് ബാങ്ക് സൊസൈറ്റിയുമായി സഹകരിച്ച് കൊണ്ട് കുവൈറ്റ് പി. സി. എഫ് രക്തദാന പരിപാടി സംഘടിപ്പിച്ചു . കുവൈത്ത് പി. സി. എഫ് പ്രസിഡണ്ട് ശ്രീ റഹീം ആരിക്കാടിയുടെ അധ്യക്ഷതയിൽ നടന്ന പരിപാടി കുവൈറ്റിലെ പ്രമുഖ എഡ്യൂക്കേഷണൽ കൺസൾട്ടൻസിയായ ജേക്കബ് സ് ഇൻറർനാഷണൽ കൺസൾട്ടൻസി എം. ഡി ശ്രീ. ജേക്കബ് ചണ്ണപ്പേട്ട ഉദ്ഘാടനം നിർവഹിച്ചു. സെക്രട്ടറി അൻസാർ കുളത്തുപ്പുഴ സ്വാഗതവും, ട്രഷറർ അഹമ്മദ് കീരിത്തോട് നന്ദിയും രേഖപ്പെടുത്തി. ബഷീർ കക്കോടി, സലീം താനാളൂർ, സിറാജുദ്ദീൻ തൊട്ടാപ്പ്, സജാദ് പൊയ്കയിൽ, U.K അസീസ്, സക്കീർഹുസൈൻ നെല്ലറ, ഹക്കീം പാവിട്ടപ്പുറം, മുജീബ് വെളിയൻങ്കോട്, റഫീഖ് സൽവ, അസീബ്,റഫീഖ് രണ്ടത്താണി, സുനീർ, നൗഷാദ് ശ്രീകണ്ഠപുരം, ലത്തീഫ്, ഹനീഫ, അയൂബ് കണ്ണൂർ, മജീദ് കൊടിഞ്ഞി തുടങ്ങിയവർ പരിപാടികൾക്ക് നേതൃത്വംനൽകി.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ജിസിസിയുടെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ജിസിസി ടീം

Leave a Reply

Your email address will not be published. Required fields are marked *