യുവ നേതൃത്വവുമായി മാവേലിക്കര അസോസിയേഷൻ കുവൈറ്റ്

മാവേലിക്കര അസോസിയേഷൻ കുവൈറ്റ് 2019-2020 വർഷത്തെ ഭാരവാഹികളെ തിരഞ്ഞെടുത്തു. മുൻ പ്രസിഡണ്ട് ഫ്രാൻസിസ് ചെറുകോലിന്റെ അധ്യക്ഷതയിൽ കൂടിയ ജനറൽബോഡി, ജനറൽ സെക്രട്ടറി അനിൽ വള്ളികുന്നം വാർഷിക റിപ്പോർട്ട് അവതരിപ്പിച്ചു. ട്രഷറർ ജി എസ് പിള്ളൈ കണക്കുക്കൾ അവതരിപ്പിച്ചു. 2018-2019ൽ പ്രവർത്തനത്തിന് നൽകിയ പിൻതുണക്കു കൗൺസിൽ നന്ദി രേഖപ്പെടുത്തി.

Loading...

കൂടുതൽ മെമ്പർമാരെ ചേർത്തുകൊണ്ട് സംഘടന ശക്തിപെടുത്തുവാൻ പുതിയ നേതൃത്വം ശ്രമിക്കണം എന്ന് രക്ഷാധികാരി ബിനോയ് ചന്ദ്രൻ ഓർമ്മിപ്പിച്ചു. അഡ്വൈസറി ബോർഡ് അംഗം നൈനാൻ ജോൺ, ചെയർപേഴ്സൺ പൗർണമി സംഗീത്,വൈസ് പ്രസിഡണ്ട് അനിൽ വള്ളികുന്നം, ട്രഷറർ ജെറി ജോൺ,മുൻ ചെയർപേഴ്സൺ ധന്യ അനിൽ,ജോയിന്റ് ട്രഷറർ സന്തോഷ് കുറത്തികാട്, എന്നിവർ ആശംസകൾ നേർന്നു.ജനറൽ സെക്രട്ടറി ജി എസ് പിള്ളൈ സ്വാഗതവും കൾച്ചറൽ കൺവീനർ ഫ്രാൻസിസ് ചെറുകോൽ നന്ദിയും പറഞ്ഞു.

മാവേലിക്കര അസോസിയേഷൻ കുവൈറ്റ്‌ 2019-2020ലെ പുതിയ ഭാരവാഹികൾ
രക്ഷാധികാരികൾ : ശ്രീ ബിനോയ് ചന്ദ്രൻ, ശ്രീ സണ്ണി പത്തിച്ചിറ.
അഡ്വൈസറി ബോർഡ്‌ അംഗങ്ങൾ : ശ്രീ നൈനാൻ ജോൺ, ശ്രീ എ ഐ കുര്യൻ.
പ്രസിഡണ്ട് : ശ്രീ മനോജ്‌ പരിമണം
ജനറൽ സെക്രട്ടറി : ശ്രീ ജിഎസ്സ് പിള്ള
ട്രഷറർ : ശ്രീ ജെറി ജോൺ കോശി
ചെയർപേഴ്സൺ : പൗർണമി സംഗീത്
വൈസ് പ്രസിഡണ്ട്: ശ്രീ അനിൽ വള്ളികുന്നം
ജോയിന്റ് സെക്രട്ടറി : ശ്രീ ജോമോൻ ജോൺ
ജോയിൻ ട്രെഷർ : ശ്രീ സന്തോഷ് കുറത്തികാട്
ജനറൽ സെക്രട്ടറി : അനിത അനിൽ
കൾച്ചറൽ പ്രോഗ്രാം കൺവീനർ : ശ്രീ ഫ്രാൻസിസ് ചെറുകോൽ
ഓഡിറ്റർ : ശ്രീ ജയപാൽ നായർ

Loading...

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ജിസിസിയുടെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ജിസിസി ടീം

Leave a Reply

Your email address will not be published. Required fields are marked *