#Dubai | കൈറ്റ് ബീച്ച് മുതൽ ഐൻ ദുബായ് വരെ; സൂര്യാസ്തമയം ആസ്വദിക്കാൻ ആറ് സ്ഥലങ്ങൾ

#Dubai | കൈറ്റ് ബീച്ച് മുതൽ ഐൻ ദുബായ് വരെ; സൂര്യാസ്തമയം ആസ്വദിക്കാൻ ആറ് സ്ഥലങ്ങൾ
Feb 22, 2024 04:36 PM | By MITHRA K P

ദുബായ്: (gccnews.com) അംബരചുംബികളായ കെട്ടിടങ്ങൾ, മരുഭൂമി, ബീച്ചുകൾ, മാളുകൾ, അമ്യൂസ്‌മെൻ്റ് പാർക്കുകൾ എന്നിവയ്ക്ക് ദുബായ് പേരുകേട്ടതാണെങ്കിലും സൂര്യാസ്തമയത്തിന്റെ വിസ്മയിപ്പിക്കുന്ന കാഴ്ചകൾ പലർക്കും നഷ്ടപ്പെടുന്നുണ്ടാകും. ദുബായിലെ സൂര്യാസ്തമയം കൂടുതൽ സുന്ദരമായി കാണണോ? എന്നാൽ ഇതാ അതിന് പറ്റിയ ഏഴ് സ്ഥലങ്ങൾ...

1. ബുർജ് ഖലീഫ ലോകത്തിലെ ഏറ്റവും ഉയരം കൂടിയ ഫ്രീ സ്റ്റാൻഡിം​ഗ് കെട്ടിടമായ ബുർജ് ഖലീഫയ്ക്ക് 828 മീറ്റർ ഉയരമുണ്ട്. ദുബായുടെ ​ഹ്യ​ദയഭാ​ഗത്താണ് ഈ ​ടവർ സ്ഥാപിച്ചിരിക്കുന്നത്. 163 നിലകളുള്ള ബുർജ് ഖലീഫയിൽ 124-ാം നിലയിൽ ഒരു ഔട്ട്ഡോർ ഒബ്സർവേഷൻ ഡെക്കുമുണ്ട്. 148 ‍ഡെക്കിലുടെ സൂര്യാസ്തമയ കാഴ്ചകൾ കണാം. 152, 153, 154 നിലകളിൽ നിന്നും സൂര്യാസ്തമയം കാണാൻ കഴിയും.

2. ​ദുബായ് ക്രീക്ക് ദുബായുടെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ദുബായ് ക്രീക്ക് വിനോദസഞ്ചാരികൾക്ക് നിരവധി അവസരങ്ങൾ ഒരുക്കുന്നു. അബ്ര റൈഡുകൾക്ക് പേരുകേ‍ട്ട ദുബായ് ക്രീക്കിൽ ഇനി സൂര്യാസ്തമയവും കാണാം. ബോട്ട് സവാരിക്ക് പുറമെ അരുവിക്കരയിലുള്ള റൂഫ്‌ടോപ്പ് റെസ്റ്റോറൻ്റിൽ പോയി ഭക്ഷണം കഴിക്കാനും അവസരമുണ്ട്.

3. കൈറ്റ് ബീച്ച് ​ദുബായിലെ എറ്റവും വൃത്തിയുള്ള ബീച്ചുകളിലൊന്നായ കൈറ്റ് ബീച്ചിൽ നിന്ന് സൂര്യാസ്തമയം കാണാം. സുരക്ഷാ മുൻകരുതലുകളോടെ കൈറ്റ് സർഫിംഗും നടത്താം. കൂടാതെ പട്ടം പറത്തൽ, വോളിബോൾ, പാഡിൽ ബോർഡിംഗ്, ജെറ്റ് സ്കീയിംഗ്, ജോഗിംഗ്, സ്‌ട്രോളിംഗ് എന്നിവ കടൽത്തീരത്ത് ഒരുക്കിയിരിക്കുന്നു.

4. അൽ ഖുദ്ര തടാകം ദുബായുടെ ഹൃദയഭാഗത്ത് സ്ഥിതി ചെയ്യുന്ന മനുഷ്യ നിർമ്മിത താടകമാണ് അൽ ഖുദ്ര തടാകം. 10 ചതുരശ്ര കിലോമീറ്ററിലധികം വ്യാപിച്ചുകിടക്കുന്ന ഇത് വന്യജീവി പ്രേമികൾക്കും പക്ഷി നിരീക്ഷകർക്കും നഗര തിരക്കിൽ നിന്ന് വിശ്രമം തേടുന്ന ഔട്ട്ഡോർ പ്രേമികൾക്കും ബെസ്റ്റ് ഓപ്ഷനാണ്. ഈ താടകത്തിലും സൂര്യാസ്തമയത്തിൻ്റെയും വിസ്മയിപ്പിക്കുന്ന കാഴ്ചകൾ കാണാം.

5. ഐൻ ദുബായ് ലോകത്തിലെ ഏറ്റവും ഉയരം കൂടിയ ജൈന്റ് വീലാണ് ഐൻ ദുബായ്. ആകാശ വിസ്മയം ആസ്വാധിക്കാനും ആകാശത്ത് നിന്ന് 250 മീറ്റർ ഉയരത്തിൽ സൂര്യാസ്തമയം കാണാനും കഴിയും. ദുബായിലെ ഏറ്റവും മികച്ച സൂര്യാസ്തമയത്തിന് സാക്ഷ്യം വഹിക്കാം ഐൻ ദുബായിലെത്തിയാൽ.

6. ​ഹോട്ട് എയർ ബലൂൺ ഒരു സാഹസിക യാത്ര ആരംഭിക്കാൻ തയ്യാറാണോ? ഭൂമിയിൽ നിന്ന് 1,000 മുതൽ 4,000 അടി വരെ ഉയരത്തിൽ ദുബായ് സൂര്യാസ്തമയം കാണാം. ഒറ്റയ്‌ക്കോ പ്രിയപ്പെട്ടവർക്കൊപ്പമോ ഈ സാഹസിക യാത്ര നടത്താം. യാത്രക്കായി മുൻകൂട്ടി ബുക്ക് ചെയ്യണം.

#Kite #Beach #Ain #Dubai #Six #places #enjoy #sunset

Next TV

Related Stories
#datesexhibition | സൂഖ് വാഖിഫ് ഈന്തപ്പഴ പ്രദർശനം ജൂലൈ 23 മുതൽ

Jul 17, 2024 08:25 PM

#datesexhibition | സൂഖ് വാഖിഫ് ഈന്തപ്പഴ പ്രദർശനം ജൂലൈ 23 മുതൽ

വിദേശങ്ങളിലും ഉല്പാദിപ്പിക്കുന്ന വിവിധ തരം ഈന്തപ്പഴങ്ങൾ വില്പനക്കായി നഗരിയിൽ എത്തും. ഹലാവി, മസാഫത്തി, മെഡ്‌ജൂൾ എന്നിവയുൾപ്പെടെയുള്ള...

Read More >>
#mangofestival | മാമ്പഴോത്സവം: രുചിച്ചറിയാൻ എത്തിയത് പതിനായിരങ്ങൾ

Jul 3, 2024 04:49 PM

#mangofestival | മാമ്പഴോത്സവം: രുചിച്ചറിയാൻ എത്തിയത് പതിനായിരങ്ങൾ

നൂതന സാങ്കേതിക വിദ്യയിലൂടെ മാമ്പഴ ഉൽപാദനം വർധിപ്പിക്കുന്നത് വിശദീകരിക്കുന്നതിന് വിദഗ്ധരെയും...

Read More >>
#TouristSpot | സൗദി അറേബ്യ ഇനി ചൈനീസ് വിനോദ സഞ്ചാരികളുടെ കേന്ദ്രം

Jun 25, 2024 08:17 PM

#TouristSpot | സൗദി അറേബ്യ ഇനി ചൈനീസ് വിനോദ സഞ്ചാരികളുടെ കേന്ദ്രം

രാജ്യത്ത് എത്തുന്ന വിനോദസഞ്ചാരികളുടെ മൂന്നാമത്തെ വലിയ ഉറവിടമാണ് ചൈന. അവിടെ നിന്നുള്ള വിനോദസഞ്ചാരികളെ സ്വീകരിക്കാൻ എല്ലാ സൗകര്യങ്ങളും...

Read More >>
#heat | സൗദിയിൽ അടുത്ത ആഴ്ച ചൂട് കൂടുന്നതിന് സാധ്യത; ദമാം ഇന്ത്യൻ സ്കൂളിലെ ക്ലാസുകൾ ഓൺലൈനാക്കി

Jun 23, 2024 04:39 PM

#heat | സൗദിയിൽ അടുത്ത ആഴ്ച ചൂട് കൂടുന്നതിന് സാധ്യത; ദമാം ഇന്ത്യൻ സ്കൂളിലെ ക്ലാസുകൾ ഓൺലൈനാക്കി

പച്ചക്കറികളും ഇലക്കറികളുമൊക്കെ ആഹാരത്തിൽ ഉൾപ്പെടുത്തുന്നതും നല്ലതാണെന്ന് ആരോഗ്യമന്ത്രാലയം...

Read More >>
#cybersecurity | ആ​ഗോ​ള സൈ​ബ​ർ സു​ര​ക്ഷാ റാ​ങ്കി​ങ്ങി​ൽ സൗ​ദി അ​റേ​ബ്യ ഒ​ന്നാം സ്ഥാ​ന​ത്ത്

Jun 22, 2024 04:20 PM

#cybersecurity | ആ​ഗോ​ള സൈ​ബ​ർ സു​ര​ക്ഷാ റാ​ങ്കി​ങ്ങി​ൽ സൗ​ദി അ​റേ​ബ്യ ഒ​ന്നാം സ്ഥാ​ന​ത്ത്

അ​ന്താ​രാ​ഷ്​​ട്ര സ​ഹ​ക​ര​ണ​ത്തോ​ടു​ള്ള പ്ര​തി​ബ​ദ്ധ​ത പ്ര​ക​ട​മാ​ക്കി​ക്കൊ​ണ്ട് 40 ല​ധി​കം രാ​ജ്യ​ങ്ങ​ളു​മാ​യി എ​ൻ.​സി.​എ സൈ​ബ​ർ സു​ര​ക്ഷാ...

Read More >>
#saudiheat | ഇതെന്ത് മറിമായം! ഒന്ന് കാറിൽ മറന്നുവെച്ചതാ, തനിയെ ട്രേയിലിരുന്ന് 'പുഴുങ്ങി' മുട്ട; വീഡിയോ വൈറല്‍

Jun 21, 2024 04:42 PM

#saudiheat | ഇതെന്ത് മറിമായം! ഒന്ന് കാറിൽ മറന്നുവെച്ചതാ, തനിയെ ട്രേയിലിരുന്ന് 'പുഴുങ്ങി' മുട്ട; വീഡിയോ വൈറല്‍

ഇപ്പോഴിതാ കാറില്‍ മറുന്നുവെച്ച മുട്ടകള്‍ ചൂടേറ്റ് പുഴുങ്ങി കിട്ടിയതിന്‍റെ വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍...

Read More >>
Top Stories










News Roundup