കുവൈറ്റ് വയനാട് അസോസിയേഷൻ 4-ആം വാർഷികം ആഘോഷിച്ചു … പുതിയ ഭരണസമിതി നിലവിൽ വന്നു. 

വർണാഭമായ കലാപരിപാടികളോടെ ഏപ്രിൽ 5 നു അബ്ബാസിയ പോപ്പിൻസ് ഹാളിൽ കുവൈറ്റ് വയനാട് അസോസിയേഷന്റെ (KWA) നാലാം വാർഷികം സംഘടിപ്പിച്ചു. വയനാട്ടിൽ വിദ്യാകിരൺ  , ഡയാലിസിസ് യൂണിറ്റ് ,  പ്രളയണന്തര സഹായം എന്നിവയടക്കം അടക്കം വിവിധ സേവനങ്ങൾ നടത്തി വരുന്ന സംഘടന ഇനിയും കുവൈത്തിലുള്ള വയനാട്ടുകാരെ ഒരുമിപ്പിക്കാനും അവർക്കുള്ള അവശ്യ സേവനങ്ങൾക്ക് മുൻതൂക്കം നൽകാനും പരിശ്രമിക്കും എന്ന് പൊതുയോഗത്തെ അഭിസംബോധന ചെയ്ത് അധ്യക്ഷൻ ശ്രീ റെജി ചിറയത്ത് അറിയിച്ചു.  സെക്രട്ടറി ജിനേഷ് ജോസ് വാർഷിക റിപ്പോർട്ട് അവതരിപ്പിച്ചു. ട്രഷറർ ജോമോൻ ജോളി നന്ദി പ്രകാശിപ്പിച്ചു. അംഗങ്ങളുടെ കലാവിരുന്നിനൊപ്പം വിസ്മയയുടെ ഗാനമേളയും അംഗങ്ങൾക്കുള്ള സമ്മാന നറുക്കെടുപ്പും അരങ്ങേറി. 

Loading...

പൊതുയോഗാനന്തരം ഓഡിറ്റർ ശ്രീ ഷറഫുദ്ദിൻ പ്രസീഡിങ് ഓഫിസർ ആയി നിന്നുകൊണ്ട്   2019-2020 വർഷത്തേക്കുള്ള പുതിയ കമ്മറ്റി തിരഞ്ഞെടുപ്പും നടന്നു. ഭരണസമിതിയിലേക്ക് പ്രസിഡണ്ട്‌ ആയി ശ്രീ മുബാറക്ക് കാമ്പ്രത്ത്, ജനറൽ സെക്രട്ടറി-ശ്രീ ജസ്റ്റിൻ ജോസ്, ട്രഷറർ  – ശ്രീമതി ഗ്രേസി ജോസഫ് എന്നിവർ തിരഞ്ഞെടുക്കപ്പെട്ടു. വൈസ് പ്രസിഡന്റ്  – ശ്രീ T P സലിം ,  ചാരിറ്റി കൺവീനർ – Mrs മിനി കൃഷ്ണ , Jt. സെക്രട്ടറി -ശ്രീ അനീഷ് ആന്റണി ,  ജോയിന്റ് ട്രഷറർ – ശ്രീ ഷിജി ജോസഫ് ,  ആർട്സ് കൺവീനർ – ശ്രീ സുരേന്ദ്രൻ , സ്പോർട്സ് കൺവീനർ – ശ്രീ സുകുമാരൻ , മീഡിയ കൺവീനർ – ശ്രീ ജോജോ ചാക്കോ, വനിതാവേദി കൺവീനർ – ശ്രീമതി ടോംസി ജോൺ , വനിതാവേദി സെക്രട്ടറി – ശ്രീമതി മറിയം ബീബി , സോൺ 1 കൺവീനർ – ശ്രീ അസൈനാർ PS , സോൺ 1 സെക്രട്ടറി – ശ്രീ ഷിജോയ് സെബാസ്റ്റ്യൻ,സോൺ 2 കൺവീനർ – ശ്രീ സിബി എള്ളിൽ ,സോൺ 2 സെക്രട്ടറി – ശ്രീ ലിബിൻ സെബാസ്റ്റ്യൻ എന്നിവരാണ് മാറ്റ് ഭാരവാഹികൾ . ഓഡിറ്റർ ആയി ശ്രീ ജോമോൻ ജോസ്‌ തിരഞ്ഞെടുക്കപ്പെട്ടു. 

Loading...

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ജിസിസിയുടെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ജിസിസി ടീം

Leave a Reply

Your email address will not be published. Required fields are marked *