മലയാളം മിഷൻ ഷാർജ മേഖല അധ്യാപക പരിശീലനം നാളെ

ഷാർജ :  മലയാളം മിഷൻ യുഎഇ ചാപ്റ്ററിലെ ഷാർജ മേഖലയിലെ അധ്യാപകരുടെ പരിശീലനം നാളെ രാവിലെ 9.30ന് ഓൺലൈൻ വഴി നടക്കും.

മലയാളം മിഷൻ റജിസ്ട്രാർ സേതുമാധവൻ മാസ്റ്റർ, ഭാഷാധ്യാപകൻ ഡോ. എം.ടി. ശശി എന്നിവർ പരിശീലനം നൽകും.

ക്യാംപിന് യുഎഇ ചാപ്റ്റർ ചീഫ് കോ–ഓർഡിനേറ്റർ കെ. എൽ ഗോപി, ഷാർജ മേഖല കോഓർഡിനേറ്റർ ശ്രീകുമാരി ആന്റണി എന്നിവർ നേതൃത്വം നൽകും.

കൂടുതല്‍ ഗള്‍ഫ്‌ വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കുവാന്‍ ക്ലിക്ക് ചെയ്യുക 

27 പഠന കേന്ദ്രങ്ങളും പരിശീലനം ലഭിച്ച 25 അധ്യാപകരുമാണ് ഷാർജ മേഖലയിലുള്ളത്.

ഷാർജ ഇന്ത്യൻ അസോസിയേഷന്റെ നേതൃത്വത്തിൽ നടന്ന ആദ്യഘട്ട അധ്യാപക പരിശീലനത്തിന് ശേഷമാണ് മേഖലയിൽ പഠനകേന്ദ്രങ്ങൾ പ്രവർത്തനമാരംഭിച്ചത്.

യുഎഇ ചാപ്റ്ററിന് കീഴിൽ വിവിധ എമിറേറ്റുകളിലായി 4700 വിദ്യാർഥികളും 326 അധ്യാപകരും, 154 പഠനകേന്ദ്രങ്ങളും ഉണ്ട്.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ജിസിസിയുടെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ജിസിസി ടീം

Leave a Reply

Your email address will not be published. Required fields are marked *