മസ്ക്കത്ത്:കോവിഡ് വ്യാപന സാഹചര്യത്തിൽ നിയന്ത്രണങ്ങൾ ശക്തമാക്കി ഒമാൻ
രാജ്യത്തെ ജിമ്മുകളും ഫിറ്റ്നസ് സെന്ററുകളും ഇനിയൊരു അറിയിപ്പുണ്ടാകും വരെ അടച്ചിടാൻ നിർദേശം.
കോവിഡ് വ്യാപന സാഹചര്യത്തിൽ സ്വകാര്യ കമ്പനികളിലെ ജീവനക്കാർക്ക് വീടുകളിലിരുന്നു ജോലി ചെയ്യാൻ സൗകര്യമൊരുക്കണമെന്ന് അധികൃതർ.
ഓഫിസുകളിൽ പരിമിതമായ തോതിൽ പ്രവേശനം അനുവദിക്കാം.
സർക്കാർ സ്ഥാപനങ്ങളിൽ ഈ സൗകര്യം ഒരുക്കിയിട്ടുണ്ട്. 50% ജീവനക്കാർ ഓഫിസിൽ എത്തിയാൽ മതിയാകും.